Wednesday, January 20, 2010

വംശോല്പത്തി-ഒരു തമാശ കഥ.

ദൈവം മനുഷ്യനെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.കളിമണ്ണില്‍ രൂപം മെനഞ്ഞു ചൂളയില്‍ വച്ച് ചൂടാക്കി....

ആദ്യമാണ്.....മനുഷ്യ സൃഷ്ടിയില്‍ പരിചയക്കുരവുണ്ട്....പാകമായെന്നു കരുതി രൂപങ്ങള്‍ പുറത്തെടുത്തു....ദൈവം ഞെട്ടി പോയി....ഒരു പൂര്‍ണതയില്ല...ശെരിക്കു വെന്തിട്ടുമില്ല....ആകെയൊരു മഞ്ഞ നിറം...സാരമില്ല ...ആദ്യമല്ലേ....പേരിട്ടു....മന്ഗ്ലോയിദ്.


വീണ്ടും രൂപങ്ങള്‍ ഉണ്ടാക്കി ചൂളയില്‍ വച്ച് ചുട്ടു....പുറത്തെടുത്തപ്പോള്‍ രൂപം കൊള്ളാം....എന്നാല്‍ വേവ് പോര....ആകെ വെളുത്തിരിക്കുന്നു....പേരിട്ടു....കൊക്ക സോയിഡ്.


വീണ്ടും രൂപം മെനഞ്ഞു ചുട്ടു.കഴിഞ്ഞ തവണ ശരിക്ക് വെന്തില്ലല്ലോ എന്ന് കരുതി തീ അല്പം കൂട്ടി വച്ചു.പുറത്തെടുത്തപ്പോള്‍ ആണ് അബദ്ധം മനസ്സിലായത്‌...എല്ലാം കരിഞ്ഞിരിക്കുന്നു....പറ്റിയത് പറ്റി...പേരിട്ടെക്കാം.....നീഗ്രോയിദ്.


ഇനി ഏതായാലും ഭാഗ്യ പരീക്ഷണത്തിനില്ല...നല്ലപോലെ ശ്രദ്ധിച്ചു..... കളിമന്നു കുഴച്ചു രൂപം മെനഞ്ഞു ചൂളയില്‍ വച്ചു.....തീ പാകത്തിന് മാത്രം..അവസാനം രൂപങ്ങള്‍ പുറത്തെടുത്തു....കൊള്ളാം.എല്ലാം നല്ലപോലെ വെന്തു മൊരിഞ്ഞു തവിട്ടു നിറത്തില്‍ ഇരിക്കുന്നു. നല്ല പൂര്‍ണതയുള്ള സൃഷ്ടികള്‍.....മനസ്സ് നിറഞ്ഞു പേരിട്ടു...ആസ്ട്രലോയിട്.



പിന്‍ കുറിപ്പ്.

ആധുനിക കേരള സമൂഹത്തെ ബ്രാഹ്മണാഭിമുഖ്യം കുത്തി വച്ചു ദുഷിപ്പിച്ചതില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി എന്ന വിദ്വാന്റെ പങ്കു ചെറുതല്ല.ഐതിഹ്യ മാലയെന്ന ബ്രാഹ്മണ മേന്മ വിളംബരം ചെയ്യുന്ന നുണ കഥാ സമാഹാരത്തിനും കൊട്ടാരത്തില്‍ ശങ്കുണ്ണി ക്കുമായി ഈ ചെറിയകള്ള കഥ സമര്‍പ്പിക്കുന്നു.